മലയാള സിനിമയിലെ രണ്ട് യുവ സംവിധാകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടി. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെയാണ് എക്സൈസ് സംഘം ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ......
കൊച്ചി: കേരളത്തിൽ നിന്നും ഗൾഫിലേക്ക് കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. അഞ്ചരക്കോടി രൂപ വിലവരുന്ന കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ......
കോഴിക്കോട്: പാകിസ്ഥാൻ പൗരത്വം ഉള്ളവർക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് കോഴിക്കോട് റൂറൽ പൊലീസ് പിൻവലിച്ചു. ഉന്നത നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ......
ബ്രിട്ടനിൽ മലയാളി വിദ്യാർത്ഥിനി കാറിടിച്ചു മരിച്ച സംഭവത്തിൽ നഴ്സായ പ്രതിക്ക് ഒമ്പത് വർഷം തടവുശിക്ഷ. തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകളായ ആതിര അനിൽകുമാർ(25) മരിച്ച സംഭവത്തിലാണ് ലീഡ്സ് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. പ്രതിയായ റോമീസ അഹമ്മദ് (27) അമിതവേഗതയിൽ കാറോടിച്ചതാണ് അപകടകാരണമെന്നാണ് കോടതി കണ്ടെത്തിയത്. ......

കൊച്ചി : കാലം ചെയ്ത ഫ്രാൻസീസ് മാർപാപ്പയോട് എറണകുളം - അങ്കമാലി മേജർ അതിരൂപതയിലെ വിശ്വസികൾ മാപ്പ് യാചിച്ച് സെൻറ് മേരീസ് ബസിലിക്ക കത്തീഡ്രൽ പള്ളിക്ക് മുൻപിൽ ഉപവാസ അനുസ്മരണ പാപപരിഹാര പ്രാർത്ഥന കൂട്ടായ്മ നടത്തി.കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പ്രാർത്ഥന കൂട്ടായ്മ ഒരുക്കിയത്.നിത്യതയിലേക്ക് പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച കല്പനകളും നേരത്തെ ബസിലിക്ക പള്ളിയിൽ പ്രവേശിച്ച വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് മാർ സിറിൾവാസിലിനെ ആക്രമിച്ചതും വത്തിക്കാനിൽ നിന്ന് വരുന്ന പ്രബോധനങ്ങളെ സമൂഹമധ്യത്തിൽ വളച്ചൊടിച്ചതിനും അതിരൂപതയിലെ ചില വൈദീകരും അൽമായരും നിർബാധം തുടരുന്ന അനുസരണക്കേടും സഭ വിരുദ്ധ നിലപാടും എടുക്കുന്നവർ കാണിക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് മാപ്പക്കണം പരിശുദ്ധ പിതാവെ എന്നാ ആവശ്യം ഉയർത്തിപ്പിടിച്ചാണ് എറണാകുളം - അങ്കമാലി മേജർ അതിരൂപത ക്കായി വിശ്വാസികൾ ബസിലക്കയുടെ മുൻപിൽ പിതാവേ മാപ്പ് എന്ന പ്രാർത്ഥന അപേക്ഷയുമായി ഉപവസിച്ച് മുട്ട് കുത്തി കൈൾ വിരിച്ച് ഉപവാസ യാചന പ്രാർത്ഥന യജഞം നടത്തിയത്. അതിരൂപതയിലെ 16 ഫൊറോനകളിൽപ്പെട്ട കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ ഉന്നതാധികാര സമിതികോർ കമ്മിറ്റി അംഗങ്ങളാണ് അനുസ്മരണ പാപപരിഹാര പ്രാർത്ഥന യജ്ഞത്തിൽ സംബദ്ധിച്ചത് പിതാവിൻ്റെ ഛായചിത്രത്തിന് മുൻപിൽ പൂവിതറൽ, തിരി കത്തിക്കൽ, അനുസ്മരണ പ്രഭാഷണം, പ്രാർത്ഥനകൾ എന്നിവ ഉണ്ടായിരുന്നു.കാത്തലിക്ക്നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. ......
കൊച്ചി - ഭരണഘടന ശില്പി ഡോ. ബി.ആർ.അബേദ്കറിൻ്റെ ആശയങ്ങളും ഭരണഘടനയും ഉയർത്തി പിടിക്കുന്നത് ബി.ജെ.പി മാത്രമാണ് എന്ന് ബി ജെ പി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ അഭിപ്രായപ്പെട്ടു.അംബേദ്കർ സമ്മാൻ സഭ -സെമിനാർ അങ്കമാലി രുഗ്മണി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി എറണാകുളം നോർത്ത് ജില്ലാ.പ്രസിഡൻ്റ് എം എ ബ്രഹ്മരാജ് അദ്ധ്യക്ഷത വഹിച്ചു.പത്മശ്രീ പുരസ്കാര ജേതാവ് എം.കെ. ......
കൊച്ചി - കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കേരളാ മർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്സ് യൂത്ത് വിംഗിന്റെയും, വുമൺസ് വിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധിക്കുകയും മരണപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് പ്രണാമം അർപ്പിക്കുകയും ചെയ്തു. മറൈൻ ഡ്രൈവിൽ നടന്ന റാലി കെ എം സി സി പ്രസിഡന്റ് പി നിസാർ ഉദ്ഘാടനം ചെയ്തു. ......